ഭിന്നശേഷി ദിനത്തില്‍ പ്രതിജ്ഞ എടുത്ത് എസ്പിസി കേഡറ്റുകള്‍
രാമമംഗലം: ലോക ഭിന്നശേഷി ദിനത്തില്‍ പ്രതിജ്ഞ എടുത്ത് രാമമംഗലം ഹൈസ്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്. സമൂഹത്തിന്റെ എല്ലാ മേഖലകളിലെയും വൈകല്യമുള്ള വ്യക്തികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ എല്ലാ വര്‍ഷവും ഡിസംബര്‍ 3 ആഗോള ഭിന്നശേഷി ദിനമായി ആചരിക്കുന്നു. വൈകല്യമുള്ളവരുടെ നേതൃത്വം, പങ്കാളിത്തം എന്നിവ ഉറപ്പാക്കുക, നിലനിര്‍ത്തുക എന്നതാണ്
ഈ വര്‍ഷത്തെ ഭിന്നശേഷി ദിന വിഷയം. കേഡറ്റ്കളുടെ നേതൃത്വത്തില്‍ പോസ്റ്റര്‍ രചന,പ്രസംഗം തുടങ്ങിയ മത്സരങ്ങളും നടത്തി. എസ്.പി.സി കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ അനൂബ് ജോണ്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. രാമമംഗലം സ്കൂളിലെ എസ് പി സി ക്ക് കഴിഞ്ഞ വര്‍ഷം ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹചാരി പുരസ്കാരം ലഭിച്ചിരുന്നു. പരിപാടികള്‍ക്ക് സ്മിത കെ.വിജയന്,നയന എലിയാസ്,ഗിരിജ വി എന്‍,വിദ്യ ഇ വി എന്നിവര്‍നേതൃത്വംനല്‍കി