തൊഴിലുറപ്പ് തൊഴിലാളിയെ എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ആദരിച്ചു

പല്ലാരിമംഗലം: പല്ലാരിമംഗലം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച തൊഴിലുറപ്പ് തൊഴിലാളിയെ എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ആദരിച്ചു. ആദ്യമായി 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച ബീപ്പി ഏനതി മംഗലത്ത് എന്ന തൊഴിലാളിയെ ആണ് ആദരിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ് അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് മേറ്റ് ഷാജിത സാദിഖ് അധ്യക്ഷയായി തങ്കമ്മ അയ്യപ്പന്‍, പാത്തുമ്മ മൈതീന്‍, സല്‍മ സിദ്ധീഖ്, ഹാജറ മൈതീന്‍ എന്നിവര്‍പ്രസംഗിച്ചു.

 

Back to top button
error: Content is protected !!