കോട്ടപ്പടിയില്‍ ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരണപ്പെട്ടു
കോട്ടപ്പടി : കുടുബ പ്രശ്നങ്ങളെ തുടര്‍ന്നുണ്ടായ അടിപിടിയില്‍ ഗൃഹനാഥന് ദാരുണ അന്ത്യം. കോട്ടപ്പടി മനക്കക്കുടി സജു(60) വാണ് ഭാര്യ ഏലിയാമ്മയുടെ അടിയേറ്റ് മരണപ്പെട്ടത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടുകൂടിയാണ് സംഭവം നടന്നത്. കത്തിപോലെയുള്ള കമ്പികൊണ്ട് തലക്കും കണ്ണിനും ഏറ്റ ആഴത്തിലുള്ള ഗുരുതര മുറിവുകള്‍ ആണ് മരണത്തില്‍ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന സാജുവിനെയാണ് കണ്ടത്. നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോട്ടപ്പടി പോലീസ് സ്ഥലത്ത് എത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുംചെയ്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വാര്‍ക്കപ്പണിക്കാരനായ സാജു മദ്യപിച്ച് നിരന്തരം ഏല്യാമയെ ഉപദ്രവിക്കുമായിരുന്നു എന്നാണ് പ്രദേവാസികള്‍ പറയുന്നത്. ഏല്യാമ്മയെ ഇതിന് മുന്‍പ് സാജു മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്ക് എതിരെ കോട്ടപ്പടി സ്റ്റേഷനില്‍ കേസ് ഉണ്ട്. എല്യമയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.