ശീതകാല പച്ചക്കറി കൃഷിക്കുള്ള വിത്തുകളും നടീൽ വസ്തുക്കളും ഒരുക്കി നടുക്കര ഹൈടെക് സീഡ്‌ലിംഗ് പ്ലാന്റ് ഓഫ് വി.എഫ്.പി.സി.കെ.

 

 

 

മൂവാറ്റുപുഴ: ശീതകാല പച്ചക്കറി കൃഷി തുടങ്ങാൻ സമയമായതോടെ ശീതകാല കൃഷിക്കുള്ള വിത്തുകളും, വിവിധ തരത്തിലുള്ള ജൈവ വളങ്ങളും നടുക്കര ഹൈടെക് സീഡ്‌ലിംഗ് പ്ലാന്റ് ഓഫ് വി.എഫ്.പി.സി.കെ. ഒരുക്കിയിട്ടുണ്ട്. തക്കാളി, പച്ചമുളക്, കാന്താരി മുളക്, വഴുതന, കോളിഫ്ലവർ, കുറ്റിപയർ, ക്യാബേജ്, വള്ളി പയർ, മല്ലി ഇല, മത്തൻ, പടവലം, ചുരയ്ക, ചീര, അമരപയർ, ചതുര പയർ, കണിവെള്ളരി തുടങ്ങിയ പച്ചക്കറി തൈകൾ ഒന്നിന് 2.50 രൂപക്ക് ലഭ്യമാകും. റെഡ് ലേഡി പപ്പായ തൈ 30 രൂപയ്ക്കും, പാഷൻ ഫ്രൂട്ട് തൈ 20 രൂപയ്ക്കും, കറിവേപ്പ് 15 നും, ചോളം 10 രൂപയ്ക്കും ഇവിടെ നിന്ന് ലഭ്യമാകും. തൈകൾ നട്ടുവളർത്തുന്നതിന് ഗ്രോ ബാഗുകൾ 14 രൂപക്ക് ലഭിക്കും. എല്ലുപൊടി രണ്ടു കിലോ 70 രൂപ നിരക്കിലും, മത്സ്യ വളം 2 കിലോ 80 രൂപ നിരക്കിലും ആവശ്യക്കാർക്ക് ലഭ്യമാകും. എല്ലുപൊടി രണ്ട് കിലോ 70 രൂപയ്ക്കും, മത്സ്യ വളം രണ്ട് കിലോ 80, സ്യൂഡോമോണാസ് ഒരുകിലോ 85രൂപ, കപ്പലണ്ടിപ്പിണ്ണാക്ക് രണ്ടു കിലോ 110, വേപ്പിൻപിണ്ണാക്ക് രണ്ട് കിലോ 70 രൂപ, ചകിരിച്ചോർ രണ്ടുകിലോ 30 രൂപ, ഫിഷ് അമിനോആസിഡ് 70 രൂപ, വേപ്പെണ്ണ 70 രൂപ, ചാണക പൊടി രണ്ട് കിലോ 35, വെജിറ്റബിൾ അയർ, ബനാന അയർ തുടങ്ങിയവ കിലോയ്ക്ക് 45 രൂപയ്ക്കും, വെജിറ്റബിൾ സ്പെഷ്യൽ അരക്കിലോ 70 രൂപ നിരക്കിലും ഇവിടെ നിന്നും ലഭ്യമാക്കുന്നതാണ്.

Back to top button
error: Content is protected !!