ടോയ്ലറ്റും കുളിമുറിയും ഇടിഞ്ഞുവീണു; വീട്ടമ്മ ദുരിതത്തില്‍

 

പൈങ്ങോട്ടൂർ : ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയില്‍ പല്ലാരിമംഗലം പഞ്ചായത്ത് 12 ാം വാര്‍ഡില്‍ വീട്ടമ്മയുടെ ടോയ്ലറ്റും കുളിമുറിയും ഉള്‍പ്പെടുന്ന ഭാഗം ഇടിഞ്ഞുവീണു. വിധവയും നിര്‍ധനയുമായ അടിവാട് തൂമ്പാളത്ത് കദീജയുടെ വീടിന്റെ ഭാഗമാണ് 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞുവീണത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഈ ഭാഗം കരിങ്കല്ല് ഉപയോഗിച്ച് കെട്ടിയില്ലെങ്കില്‍ വീട് പൂര്‍ണമായും തകരുമെന്ന സ്ഥിതിയിലാണ്. അടിവാട് ടൗണിലെ ചുമട്ടുതൊഴിലാളിയായിരുന്ന ഭര്‍ത്താവ് മുഹമ്മദ് നാല് വര്‍ഷം മുമ്പ് കാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. വില്ലേജ് ഓഫീസര്‍ കെഎം നാസര്‍ സ്ഥലം സന്ദര്‍ശിച്ച് നഷ്ടം വിലയിരുത്തി. നിര്‍ധന കുടുംബത്തിന് വന്ന നാശനഷ്ടം കണക്കാക്കി അടിയന്തിര സഹായം എത്തിക്കാന്‍ നടപടി വേണമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒഇ അബ്ബാസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം 12 ാം വാര്‍ഡില്‍ തന്നെ പിടവൂര്‍ ഭാഗത്ത് ഊരാകുടിയില്‍ ആലിയുടെ വീടിന്റെ സംരക്ഷണ ഭിത്തിയും മഴയില്‍ ഇടിഞ്ഞ് വീണിരുന്നു.

ഫോട്ടോ….കദീജയുടെ വീടിന്റെ ഇടിഞ്ഞുവീണ ഭാഗം വൈസ് പ്രസിഡന്റ് ഒഇ അബ്ബാസിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു…

Back to top button
error: Content is protected !!