ഡിസിസിയിലേക്ക് റെഡ് ക്രോസ് കല്ലൂർക്കാട് വില്ലേജ് ബ്രാഞ്ചിൽ നിന്നും കോവിഡ് പ്രതിരോധ സാമഗ്രഹികൾ നൽകി.
മൂവാറ്റുപുഴ :കല്ലൂർക്കാട് പഞ്ചായത്തിൽ ആരംഭിച്ചിട്ടുള്ള ഡോമിസിലിയറി കെയർ സെന്ററിലേക്ക് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, കല്ലൂർക്കാട് വില്ലേജ് ബ്രാഞ്ചിൽ നിന്നും കോവിഡ് പ്രതിരോധ സാമഗ്രഹികൾ നൽകി. പി പി ഇ കിറ്റുകൾ, N95 മാസ്കുകൾ, ഗ്ലൗസുകൾ, സോപ്പ് മുതലായ കോവിഡ് 19 പ്രതിരോധ സാമഗ്രികൾ ചെയർമാൻ, അഡ്വക്കേറ്റ് ജേക്കബ് ജെ വട്ടക്കുഴി, IRCS എറണാകുളം ജില്ലാ സെക്രട്ടറി പി ജെ മത്തായി, ബ്രാഞ്ച് സെക്രട്ടറി ഗ്രേസി വർഗീസ്, മാനേജിങ് കമ്മിറ്റി അംഗം സി എം വറുഗീസ് എന്നിവർ ചേർന്ന് മെഡിക്കൽ ഓഫീസർക്കു കൈമാറി.