മാട്ടുപ്പെട്ടിയിലെ ഫാമിലുണ്ടായ മൂരിയുടെ ആക്രമണത്തിൽ കല്ലൂർക്കാട് സ്വദേശിയായ യുവാവ് മരിച്ചു.
മൂന്നാർ:മാട്ടുപ്പെട്ടിയിലെ ഫാമിലുണ്ടായ മൂരിയുടെ ആക്രമണത്തിൽ കല്ലൂർക്കാട് സ്വദേശിയായ യുവാവ് മരിച്ചു.കല്ലൂർക്കാട് കാഞ്ഞിരമുകളേൽ ശിവരാജൻ കെ.എ (48) ആണ് മരിച്ചത്.മാട്ടുപ്പെട്ടിയിലെ സർക്കാർ മൃഗസംരക്ഷണ ഫാമിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. ഏറെ നേരം കഴിഞ്ഞിട്ടും ഇയാളെ കാണാത്തതിനാൽ അന്വേഷിച്ചെത്തിയവരാണ് സംഭവം അറിഞ്ഞത്.കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇദ്ദേഹത്തിന് അവിടെയായിരുന്നു ജോലി.സംസ്കാരം ഇന്ന് (02-04-2021)രാവിലെ പത്തിന് വീട്ടുവളപ്പിൽ.
ഭാര്യ: ഷിലു.
മക്കൾ: ശരത്, ശരണ്യ, സുമൻ.