കേരള പത്രപ്രവർത്തക അസോസിയേഷന്റെ 2021 വർഷത്തെ കലണ്ടർ പ്രകാശനം നടത്തി.
മൂവാറ്റുപുഴ: കേരള പത്രപ്രവർത്തക അസോസിയേഷന്റെ ഈ വർഷത്തെ മൂവാറ്റുപുഴ താലൂക്ക് തല കലണ്ടർ
പ്രകാശനം നടത്തി. താലൂക്ക് പ്രസിഡന്റ് നെൽസൺ പനക്കലിൽ നിന്ന് കലണ്ടറിന്റെ കോപ്പി മൂവാറ്റുപുഴ ഡി.വൈ.എസ്.പി. മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി ഉദ്ഘാടനം നിർവ്വഹിച്ചു. താലൂക്ക് വൈസ് പ്രസിഡന്റ് ദീപേഷ് കെ. ദിവാകരൻ, ജോയിന്റ് സെക്രട്ടറി ജോർജ്കുട്ടി എന്നിവർ പങ്കെടുത്തു.