മൂവാറ്റുപുഴയിൽ കോവിഡ് വാക്സിനേഷൻ സെൻ്റർ അനുവദിക്കാത്തത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. നിൽപ്പു സമരം ഇന്ന് .
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിൽ കോവിഡ് വാക്സിനേഷൻ സെൻ്റർ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പു സമരം സംഘടിപ്പിക്കുന്നു. ഇന്ന് ( തിങ്കൾ) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഗവ. ജനറൽ ആശുപത്രിക്ക് മുന്നിൽ നടത്തുന്ന നിൽപ്പ് സമരം
ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും. ചെയർമാൻ കെ.എം. സലിം, കൺവീനർ കെ.എം. അബ്ദുൾ മജീദ് മറ്റ് യു.ഡി.എഫ്. നേതാക്കൾ,
ജനപ്രതിനിധികൾ,
തുടങ്ങിയവർ പങ്കെടുക്കും.