കൗ​തു​ക​ക്കാ​ഴ്ച​യാ​യി അ​റ്റ്ലസ് നി​ശാ ശ​ല​ഭം

തിരുമാറാടി: മണ്ണത്തൂരിലെ പുരിയിടത്തിലെത്തിയ അറ്റ്‌ലസ് നിശാ ശലഭം കൗതുകക്കാഴ്ചയായി. ലോകത്തിലെ ഏറ്റവും വലിയ നിശാശലഭ ഇനങ്ങളില്‍ ഒന്നാണ് അറ്റ്‌ലസ് നിശാശലഭം. മണ്ണത്തൂര്‍ സൗത്ത് വടക്കേക്കര മോഹന്‍ദാസിന്റെ പുരയിടത്തില്‍ ഇന്നലെ രാവിലെയാണ് ചിത്രശലഭത്തെ കണ്ടത്. അസഹനീയമായ ചൂടില്‍ പറക്കാന്‍ കഴിയാത്ത നിലയില്‍ കണ്ടെത്തിയ ചിത്രശലഭത്തെ മോഹന്‍ദാസിന്റെ അയല്‍വാസിയും മേരിഗിരി സ്‌കൂളിലെ അധ്യാപകനുമായ വാത്യാപ്പിള്ളില്‍ ജിജു രാജു സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. പിന്നീട് ചിത്രശലഭത്തിന് സുരക്ഷിതമായി ഇരിക്കാനുള്ള ആവാസ വ്യവസ്ഥ ഒരുക്കി നല്‍കി. നിമിഷനേരം കൊണ്ട് ജിജു സമൂഹമാധ്യമം വഴി വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചു. ഇതോടെ 25 സെന്റിമീറ്റര്‍ വലുപ്പമുള്ള ചിത്രശലഭത്തെ കാണാന്‍ നിരവധി ആളുകളാണ് എത്തിയത്.

Back to top button
error: Content is protected !!