വാളകത്ത് ക്ഷേത്രത്തിനു സമീപം പൊതുശ്മശാനം നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

 

മൂവാറ്റുപുഴ: വാളകത്ത് പൊട്ടുമുകൾ ധർമ്മ – ശാസ്താ ഭദ്രകാളി ക്ഷേത്രത്തിനു സമീപം പൊതുശ്മശാനം നിർമ്മിക്കുന്നതിനെതിരെ ക്ഷേത്ര ഭാരവാഹികൾ വിവിധ രാഷ്ട്രീയ സംഘടന നേതാക്കൾക്ക് പരാതി നൽകി. ക്ഷേത്ര ഭൂമിയോട് ചേർന്ന് പൊതുശ്മശാനം നിർമ്മിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.ഒ. ജോർജ്ജ്, ബി.ജെ.പി. പഞ്ചായത്ത് സമിതി പ്രസിഡന്റ് സതീഷ് ജി.പി., സി.പി.എം. ലോക്കൽ സെക്രട്ടറി പി.എ. രാജു എന്നിവർക്ക് ക്ഷേത്രഭാരവാഹികൾ നിവേദനം നൽകി.
രണ്ടുവർഷം മുമ്പ് ആരംഭിച്ച ഈ പ്രശ്നത്തിൻമേൽ ഹിന്ദു ഐക്യവേദി, പൊട്ടുമുകൾ ക്ഷേത്രസംരക്ഷണ സമിതി ഉൾപ്പെടെ നിരവധി ഹൈന്ദവ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Back to top button
error: Content is protected !!