കേരള യൂത്ത് ഫ്രണ്ട് (എം) എറണാകുളം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.
മൂവാറ്റുപുഴ: കേരള യൂത്ത് ഫ്രണ്ട് (എം) എറണാകുളം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. കളമശ്ശേരി മെഡിക്കൽ കോളേജിന്റെ അനാസ്ഥയ്ക്കെതിരെയുംകോവിഡ് 19 പ്രതിരോധത്തിൽ സർക്കാർ പരാജയപ്പെട്ടതിലും പ്രതിഷേധിച്ചായിരുന്നു ധർണ്ണ. കളമശ്ശേരി മേഡിക്കൽ കോളേജിന്റെ മുമ്പിൽ നടന്ന പ്രതിഷേധ ധർണ്ണ യു.ഡി.എഫ്. കൺവീനറും ജില്ലാ പ്രസിഡന്റുമായ ഷിബു തെക്കുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് ജോഷ്വാ തായ്യങ്കേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജിസൺ ജോർജ്, സേബി ആന്റണി, സണ്ണി ജോസഫ്, സന്തോഷ് വർഗീസ്, ടോമി കുരിശു വീട്ടിൽ, സിജു വടശ്ശേരി, ലൂക്കോച്ചൻ, മണിച്ചേട്ടൻ, അജിത്, ബെന്നി അടിമുറി, വിബിൻ എന്നിവർ പങ്കെടുത്തു.