പല്ലാരിമംഗലം പഞ്ചായത്തിലെ തകർന്ന റോഡുകൾ നന്നാക്കണമെന്ന ആവിശ്യം ശക്തം….
പോത്താനിക്കാട്: പല്ലാരിമംഗലം പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ തകര്‍ന്നുകിടക്കുന്ന ഗ്രാമീണ റോഡുകള്‍ എത്രയുംവേഗം പുനരുദ്ധരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മടിയൂര്‍-ഇല്ലിച്ചോട് റോഡില്‍ കഴിഞ്ഞ ദിവസം ഇരുചക്രവാഹനം മറിഞ്ഞ് യുവതിക്ക് പരിക്കേറ്റിരുന്നു. ഈട്ടിപ്പാറ വെമ്ബിളി കടവൂര്‍ റോഡും പൂര്‍ണമായി തകര്‍ന്നുകിടക്കുകയാണ്. സഞ്ചാരയോഗ്യമല്ലാത്ത റോഡുകള്‍ എത്രയുംവേഗം നന്നാക്കുന്നതിന് അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.