കേരള കോണ്‍ഗ്രസ് -എം മുതിര്‍ന്ന നേതാവും ചങ്ങനാശേരി എംഎല്‍എയുമായ സി.എഫ്. തോമസ്(81)അന്തരിച്ചു.
ആരക്കുഴ : കേരള കോണ്‍ഗ്രസ് -എം മുതിര്‍ന്ന നേതാവും ചങ്ങനാശേരി എംഎല്‍എയുമായ സി.എഫ്. തോമസ്(81)അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. കേരള കോണ്‍ഗ്രസ് -എം ഡെപ്യൂട്ടി ചെയര്‍മാനുമായിരുന്നു അദ്ദേഹം.
കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്നു സി.എഫ് തോമസ്. അധ്യാപന ജോലി ഉപേക്ഷിച്ചാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് അദ്ദേഹം എത്തിയത്. 1980 മുതല്‍ തുടര്‍ച്ചയായി ഒമ്ബതു തവണ ചങ്ങനാശേരിയില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.