ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടി; പ്രതി പിടിയിൽ

എറണാകുളം: ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി സൂരജ് ആണ് തൃപ്പൂണിത്തുറ പോലീസിന്റെ പിടിയിലായത്. അയര്‍ലന്‍ഡ് ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളിലെ സ്ഥാപനങ്ങളില്‍ ജോലി നേടി കൊടുക്കാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 350 പേരില്‍ നിന്നും രണ്ട് ലക്ഷം രൂപ വീതം ഏഴര കോടിയാണ് തട്ടിയത്. ജോലി ലഭിക്കാതായേതാടെ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലായത്. പിന്നാലെ പോലീസില്‍ പരാതി നല്‍കി. തൃപ്പൂണിത്തുറയില്‍ വാടകയ്ക്ക് താമസിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി സൂരജിനെ ഹില്‍ പാലസ് പോലീസ് അറസ്റ്റ് ചെയ്യുകയായായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൂരജിന്റെ കൂട്ടാളികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്.

 

Back to top button
error: Content is protected !!