കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം സമാപിച്ചു.

മൂവാറ്റുപുഴ: കെ എസ് ആര്‍റ്റിസിയുടെ പ്രതിസന്ധി പരിഹരിയ്ക്കുന്നതിന് പ്രേരകമാകുന്ന വ്യവസായ രേഖ അംഗീകരിച്ച്കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ സിഐടിയു 42-ാമത്  സംസ്ഥാന സമ്മേളനം സമാപിച്ചു. കെ എസ് ആര്‍ റ്റിസിയെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിയുന്ന ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും സഹായകമാകുന്ന വ്യവസായ രേഖയില്‍ സമ്മേളനം 18 മണിക്കൂര്‍  ചര്‍ച്ച ചെയ്തു. സ്ഥാപനത്തിന്റേയും ജനങ്ങളുടേയും സംസ്ഥാനത്തിന്റേയും പൊതു താല്പര്യം മുന്‍നിര്‍ത്തിയാണ് വികസനരേഖ തയ്യാറാക്കിയത്.നാല് റിപ്പോര്‍ട്ടിന്‍മേലും സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ വ്യവസായ രേഖയിലും നടന്ന ചര്‍ച്ചയില്‍ 35 പേര്‍ പങ്കെടുത്തു.ജനറല്‍ സെക്രട്ടറി സി കെ ഹരികൃഷ്ണന്‍ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞു. സി ഐ റ്റി യു സംസ്ഥാന സെക്രട്ടറി വി ശിവന്‍കുട്ടി സംസാരിച്ചു. സി ഐ റ്റി യു എറണാകുളം ജില്ലാ ട്രഷറര്‍ പി ആര്‍ മുരളീധരന്‍ സമ്മേളനത്തിന്റെ സുവനീര്‍ പ്രകാശനം നിര്‍വ്വഹിച്ചു. സജിത് റ്റി എസ് കുമാര്‍ നന്ദി പറഞ്ഞു. സമ്മേളനം330 അംഗ സംസ്ഥാന ജനറല്‍ കൗണ്‍സിലിനെയും 150 അംഗ എക്‌സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു. ഭാരവാഹികള്‍: ആനത്തലവട്ടം ആനന്ദന്‍ (പ്രസിഡന്റ്)വി ശിവന്‍കുട്ടി (വര്‍ക്കിങ് പ്രസിഡന്റ്)എസ് വിനോദ് , എസ് ശ്രീദേവി, എസ് സുരേഷ്ബാബു ,പി എസ് സുമ, കെ സന്തോഷ്,പി വി അംബുജാക്ഷന്‍, കെ ജയരാജന്‍, വി വിജയകൃഷ്ണന്‍, വി ഡി ഷിബു (വൈസ് പ്രസിഡന്റുമാര്‍) സി കെ ഹരികൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി) വി ശാന്തകുമാര്‍, പി എ ജോജോ,സുനിത കുര്യന്‍, പി എസ് മഹേഷ് ,ആര്‍ ഹരിദാസ്, ഷീന സ്റ്റീഫന്‍, സുജിത് സോമന്‍, ഇ സുരേഷ്, ഹണി ബാലചന്ദ്രന്‍ (സെക്രട്ടറിമാര്‍)പി ഗോപാലകൃഷ്ണന്‍ (ട്രഷറര്‍)സുശീലന്‍ മണവാരി (തിരുവനന്തപുരം സൗത്ത്) സി ആര്‍ മുരളി (ഇടുക്കി)എസ് ആര്‍ നിരീഷ് (തിരുവനന്തപുരം വെസ്റ്റ്)കെ ശ്രീകുമാര്‍ (പത്തനംതിട്ട)വി എം വിനുമോന്‍ (തൃശ്ശൂര്‍)പി എ മുഹമ്മദാലി (മലപ്പുറം)കെ റ്റി പി മുരളീധരന്‍ (കണ്ണൂര്‍)മോഹന്‍കുമാര്‍ പാടി (കാസര്‍ഗോഡ്) (ഓര്‍ഗനൈസിംഗ് സെക്രട്ടറിമാര്‍)സജിത് ടി എസ് കുമാര്‍ (എറണാകുളം) (ക്ഷണിതാവ്) 

Leave a Reply

Back to top button
error: Content is protected !!