ഓ​ട്ടോ​റി​ക്ഷ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു

കോലഞ്ചേരി: ട്രാന്‍സ്‌ഫോര്‍മര്‍ സംരക്ഷണ വേലിയില്‍ ഓട്ടോറിക്ഷ ഇടിച്ച് യുവാവ് മരിച്ചു. വെങ്കിട കുറിഞ്ഞി കൂരാപ്പിള്ളില്‍ കെ.സി.ബിനു(47) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒന്‍പതരയോടെ പിറവം കക്കാടിലായിരുന്നു അപകടം. ബിനു പിറവം ജെഎംപി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരംവെട്ടു തൊഴിലാളി യൂണിയന്‍(സിഐടിയു) ഏരിയ ട്രഷററായിരുന്നു. ഭാര്യ: മരിയ. മക്കള്‍: ആല്‍ബിന്‍, അലീന (വിദ്യാര്‍ത്ഥികള്‍).

 

Back to top button
error: Content is protected !!