ഹജ്ജ് പഠനക്ലാസ് സംഘടിപ്പിക്കും

മൂവാറ്റുപുഴ: മുളവൂര്‍ സെന്‍ട്രല്‍ ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്കായി നാളെ മുതല്‍ മെയ് രണ്ട് വരെ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഹജ്ജ് പഠനക്ലാസ് സംഘടിപ്പിക്കും. രാവിലെ 9.30 മുതല്‍ 11.30 വരെ മുളവൂര്‍ സെന്‍ട്രല്‍ ജുമാ മസ്ജിദ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഹജ്ജ് പഠന ക്ലാസിന് മുളവൂര്‍ സെന്‍ട്രല്‍ ജുമാ മസ്ജിദ് ഇമാം എം.ബി.അബ്ദുല്‍ ഖാദര്‍ മൗലവി നേതൃത്വം നല്‍കും.

കേരള മുസ്ലീം ജമാഅത്ത് മൂവാറ്റുപുഴ സോണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ – സ്വകാര്യ സംഘങ്ങളില്‍ നിന്ന് ഹജ്ജിന് പോകുന്നവര്‍ക്കായി മൂവാറ്റുപുഴ കെഎംഎല്‍പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഹജ്ജ് പഠന പരിശീലന ക്യാമ്പ് (എല്‍ സി ഡി ക്ലിപ്പിംഗ് സഹിതം ) സംഘടിപ്പിക്കും. ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് നാല് വരെ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം സയ്യിദ് അഹമ്മദുല്‍ ബദവി തങ്ങള്‍ നിര്‍വ്വഹിക്കും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി എം പി അബ്ദുല്‍ ജബ്ബാര്‍ കാമില്‍ സഖാഫി പഠന ക്യാമ്പിന് നേതൃത്വം നല്‍കും

Back to top button
error: Content is protected !!