മത്സര ഓട്ടത്തിനിടെ ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ബൈക്കുകള്‍ തമ്മിലുള്ള മത്സര ഓട്ടത്തിനിടെ അപകടം. ഇന്നുച്ചയ്ക്ക് സംഭവിച്ച അപകടത്തില്‍ വേങ്ങൂര്‍ സ്വദേശി അമല്‍ മരിച്ചു. പട്ടിമറ്റം റോഡില്‍ അല്ലപ്ര മാര്‍ബിള്‍ ജംഗ്ഷനില്‍ ഉച്ചയ്ക്ക് 2 ഓടെയാണ് അപകടം ഉണ്ടായത്. രണ്ട് ബൈക്കുകളിലായി യുവാക്കള്‍ മത്സരബുദ്ധിയോടെ ഓടിക്കുമ്പോഴാണ് അപകടമുണ്ടായത്. എതിര്‍ദിശയില്‍ നിന്ന് വന്ന ബസിനടിയിലേക്ക് ഒരു് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. പട്ടിമറ്റം ഭാഗത്ത് നിന്ന് പെരുമ്പാവൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിനടിയിലേക്കാണ് ബൈക്ക് ഇടിച്ചുകയറിയത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് അമലിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Back to top button
error: Content is protected !!