കാ​ട്ടാ​ന​ക്കൂട്ടം കൃ​ഷി ന​ശി​പ്പി​ച്ചു

കോതമംഗലം: കോട്ടപ്പടി കുളങ്ങാട്ടുകുഴിയില്‍ ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നാശം വരുത്തി. കുളങ്ങാട്ടുകുഴിയില്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിക്ക് സമീപമാണ് ആനക്കൂട്ടം നാശം വിതച്ചത്. വിവിധ കൃഷിയിടങ്ങളിലെയും കാര്‍ഷികവിളകള്‍ നശിപ്പിച്ചു. കൊറ്റാലില്‍ തങ്കച്ചന്റെ പറമ്പിലെ പൈനാപ്പിളും, വാഴകളും നശിപ്പിച്ചു. കോട്ടപ്പാറ വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശത്താണ് ആനശല്യം. ദിവസങ്ങള്‍ക്ക് മുന്‍പ് ആന കിണറ്റില്‍വീണ കോട്ടപ്പടി മുട്ടത്തുപാറക്ക് സമീപമാണ് ആനക്കൂട്ടം ജനവാസ മേഖലയിലെത്തിയത്. അന്നത്തെ ആനക്കൂട്ടം തന്നെയാകാം ഇതെന്ന് നാട്ടുകാര്‍ പറയുന്നു. വേട്ടാമ്പാറ ഭാഗത്തും ആനകള്‍ ജനവാസമേഖലയില്‍ ശല്യമുണ്ടാക്കിയിട്ടുണ്ട്. പ്ലാന്റേഷനില്‍ ജനവാസ മേഖലകളോടടുത്തുതന്നെയാണ് ആനക്കൂട്ടങ്ങള്‍ നിലയുറപ്പിച്ചിട്ടുള്ളത്.

 

Back to top button
error: Content is protected !!