“ബീവറേജ് തുറന്നപ്പോൾ എല്ലാത്തിനും വല്ലാത്ത ഒരു ധൈര്യം.´´ പ്രചരിക്കുന്ന വീഡിയോ മൂവാറ്റുപുഴ സ്വദേശിയുടേത്….

 

മൂവാറ്റുപുഴ : രണ്ടെണ്ണം അകത്തു ചെന്നാല്‍ പിന്നെ പോലീസിനെയും വെല്ലുവിളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മാസ്ക്ക് ധരിക്കാന്‍ പറയുന്ന പോലീസുകാരനോട് തട്ടിക്കയറിയ മൂവാറ്റുപുഴ മുതുകല്ല് സ്വദേശിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ലോക്ക്ഡൗണ്‍ ഇളവുകളോടെ തുറന്ന മദ്യശാലകളില്‍ നിന്നും കഴിച്ചതിന്‍റെ വീര്യമടങ്ങാതെയുള്ള പ്രകടനമാണ് വീഡിയോയായി പ്രചരിക്കുന്നത്. മൂവാറ്റുപുഴയ്ക്കടുത്ത് മുതുകല്ലില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ പോലീസ് പട്രോളിങ്ങിനിടെയാണ് സംഭവം. മാസ്ക്ക് ധരിക്കാതെ മദ്യലഹരിയില്‍ റോഡരുകില്‍ നിന്നത് പോലീസ് ചോദ്യം ചെയ്തതാണ് യുവാവിനെ ചൊടിപ്പിച്ചത്. മാസ്ക്ക് ധരിയ്ക്കാതെ റോഡിലൂടെ നടക്കരുതെന്നും വീട്ടില്‍ പോകണമെന്നും പോലീസ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതൊന്നും വകവയ്ക്കാതെ യുവാവ് തട്ടിക്കയറുകയായിരുന്നു. സാര്‍ എന്തിനാണ് ഇവിടെ വന്നതെന്നതായിരുന്നു യുവാവിന്‍റെ മറുപടി. വാക്പ്പോര് മുറുകിയതോടെ ഞങ്ങളുടെ ഡ്യൂട്ടിയല്ലേ എന്നു പറഞ്ഞ് യുവാവിനെ പോലീസ് അനുനയിപ്പിച്ച് പറഞ്ഞയക്കുകയായിരുന്നു

 

 

Back to top button
error: Content is protected !!