കോതമംഗലം താലൂക്കിലെ ഏക നാട്ടാന തൃക്കാരിയൂർ ശിവനാരായണൻ വിട പറഞ്ഞു

കോതമംഗലം: താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂര്‍ ശിവനാരായണന്‍ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളില്‍ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂര്‍ കിഴക്കേമഠത്തില്‍ സുദര്‍ശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണന്‍. തികഞ്ഞ ശാന്ത സ്വഭാവക്കരനായിരുന്ന ശിവനാരായണന് തൃക്കാരിയൂരില്‍ ഒരു കൂട്ടം ചെറുപ്പക്കാരായ ആനപ്രേമികളാണ് എല്ലാം കൊടുത്ത് കൊണ്ട് നടന്നിരുന്നത്. ആനപ്രേമികളായ ഈ ചെറുപ്പകാര്‍ക്ക് മദപ്പാടുള്ള നീര് കാലത്ത് പോലും അവന്റെ അടുത്ത് ചെന്ന് അവനെ തലോടാമായിരുന്നു. ഇക്കഴിഞ്ഞ പൂര സീസണില്‍ മറ്റ് ആനകളില്‍ നിന്നും പകര്‍ന്ന പാദരോഗമാണ് മരണ കാരണമായത്. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെയാണ് ആന വിട പറഞ്ഞത്.

 

Back to top button
error: Content is protected !!