സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും മൂവാറ്റുപുഴ മേഖലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച് യുറ്റിഇഎഫ് എറണാകുളം ജില്ലാ കമ്മിറ്റി

മൂവാറ്റുപുഴ: യുറ്റിഇഎഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും  മൂവാറ്റുപുഴ മേഖലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കച്ചേരിത്താഴം വിഎസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. യുടിഇഎഫ് ജില്ലാ ചെയര്‍മാന്‍ ഡോ.അരുണ്‍ കെ.നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അബ്ദുള്‍ മജീദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കണ്‍വീനര്‍ അഷ്റഫ് മാണിക്യം, കെപിസിസി സെക്രട്ടറി കെ.എം. സലിം, കെപിസിസി മെമ്പര്‍ എ.മുഹമ്മദ് ബഷീര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സാബു ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണന്‍, എന്നിവര്‍ പ്രസംഗിച്ചു. എന്‍ജിഒഎ, കെപിഎസ്ടിഎ, കെജിഒയു, കെഎല്‍ജിഎസ്എ, എസ്ഇയു, കെഎസ്ടിയു എന്നീ സംഘടനകളിലെ മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലെ 75ഓളം നേതാക്കളും, പ്രവര്‍ത്തകരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

തുടര്‍ന്ന് സംഘടനാ ചര്‍ച്ചയും സംഘടിപ്പിച്ചു. എന്‍.ജി.ഒ.എ.സംസ്ഥാന ട്രഷറര്‍ എം.ജെ. തോമസ് ഹെര്‍ബിറ്റ്, കെ.ജി.ഒ.യു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. അനില്‍കുമാര്‍, എസ്ഇയു മുന്‍ സംസ്ഥാന ട്രഷറര്‍ റഷീദ് കെ.എം,ഘടക സംഘടനാ നേതാക്കളായ ടി.വി. ജോമോന്‍, അജിമോന്‍ പൗലോസ്, എം.എ. എബി, ബേസില്‍ ജോസഫ്, കെ.പി. അഷ്‌റഫ്, എ.വൈ.എല്‍ദോ, നോബിന്‍ ബേബി, മുരളി കണിശാന്‍ പറമ്പില്‍, എന്‍.ജെ. ഷേര്‍ലി, അബിന്‍സ് കരീം, ജോണ്‍ പി.പോള്‍,സെലീന ജോര്‍ജ് , ബിജു കെ. ജോണ്‍, അനൂബ് ജോണ്‍,വിനോദ് കുമാര്‍ എസ്. ഷാജി എന്‍.കെ., നിഷാദ് മുഹമ്മദ്, അബ്രാഹം കെ.ഐ., ആന്തുലെ അലിയാര്‍, കൃഷ്ണന്‍കുട്ടി വി.സി., ബിനു എം.യു, പി.എന്‍ രാജീവന്‍, മാക്‌സണ്‍ മര്‍ക്കോസ് തുടങ്ങിയവര്‍ സംഘടനാ ചര്‍ച്ചയില്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!