യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന് 28.06 ലക്ഷത്തിന്റെ സ്വത്ത്, 36.19 ലക്ഷത്തിന്റെ ബാദ്ധ്യത

ഇടുക്കി:  യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന് 28,06,123 രൂപയുടെ സ്വത്തും 36,19,970 രൂപയുടെ ബാദ്ധ്യതയും. നാമനിര്‍ദ്ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വിവരമുള്ളത്. 28 ലക്ഷം രൂപയുടെ സ്വത്തില്‍ 21 ലക്ഷം രൂപ സ്വന്തം പേരിലുള്ള ഇന്നോവ ക്രിസ്റ്റ കാറിന്റെ മൂല്യമാണ്. ഇത് കൂടാതെ ഒരു പവന്റെ മോതിരവും വിവിധ ബാങ്കുകളിലായി 6,36,123 രൂപയുടെ നിക്ഷേപവുമുണ്ട്. കൈവശം 15,000 രൂപയുമുണ്ട്. വിവിധ ബാങ്കുകളിലായി 36,19,970 രൂപയുടെ വായ്പയുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റെന്ന നിലയില്‍ തിരുവനന്തപുരം കവടിയാര്‍ വില്ലേജില്‍ വാങ്ങിയ വസ്തു ഡീനിന്റെ പേരിലാണ്. ഇതിന് 1,50,00,000 രൂപ മൂല്യമുണ്ട്. ഭാര്യ നിത പോളിന് 28,25,640 രൂപയുടെ ജംഗമ സ്വത്തുണ്ട്. 7,000 രൂപയാണ് കൈവശമുള്ള പണം. 50 പവന്‍ സ്വര്‍ണമുണ്ട്. മകന് 1,66,000 രൂപയുടെ സ്വര്‍ണമുണ്ട്. ഡീനിന്റെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ 99 കേസുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നപ്പോഴുള്ള കേസുകളാണ് ഇതിലേറെയും

Back to top button
error: Content is protected !!