കോതമംഗലം സബ്ബ് ഇന്‍സ്‌പെക്ടര്‍ ഷാജി പോളിനെ കാണാതായതായി പരാതി

കോതമംഗലം: കോതമംഗലം സബ്ബ് ഇന്‍സ്‌പെക്ടര്‍ ഷാജി പോളിനെ കാണാതായതായി പരാതി. പൈങ്ങോട്ടൂര്‍ ചാത്തമറ്റം സ്വദേശിയായ ഷാജി പോളിനെ ഏപ്രില്‍ 30 മുതലാണ് കാണാതായതെന്ന് ഭാര്യ ഷേര്‍ളി പോത്താനിക്കാട് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഭാര്യയുടെ പരാതിയില്‍ വിശദമായ അന്വേഷണമാണ് നടന്നു വരുന്നത്. അതേസമയം, പോലീസ് സൈബര്‍ സെല്‍ ഷാജി പോളിന്റെ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് നടത്തിയ ഊര്‍ജ്ജിത അന്വേഷണത്തില്‍ തൊടുപുഴഭാഗത്ത് ടവര്‍ ലൊക്കേഷന്‍ കാണിച്ചതായാണ് ലഭിക്കുന്ന വിവരം. അതിനാല്‍ ഷാജി പോളിന് അത്യാഹിതങ്ങളൊന്നും സംഭവിച്ചിട്ടില്ലാ എന്ന ശുഭാപ്തിവിശ്വാസത്തിലാണ് ഇപ്പോള്‍ അന്വേഷണസംഘമുള്ളത്

 

Back to top button
error: Content is protected !!