കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോയിലും സ്‌കൂട്ടറിലും ഇടിച്ച് രണ്ടു പേർക്ക് പരിക്ക്

മൂവാറ്റുപുഴ: കാറും,ഓട്ടോറിക്ഷയും , സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. മൂവാറ്റുപുഴ – ആരക്കുഴ റോഡില്‍ പള്ളിക്കാവിന് സമീപമുള്ള കാര്‍ വാഷിന് മുന്നിൽ ഇന്നലെ രാത്രി 8ഓടെയാണ് അപകടമുണ്ടായത്. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് ആരക്കുഴയിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ദിശയില്‍ വന്ന ഓട്ടോറിക്ഷയിലും, ഓട്ടോയുടെ പിന്നാലെ എത്തിയ സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്ന പെരുമ്പല്ലൂര്‍ സ്വദേശി മാനിക്കല്‍ എം.ആര്‍ മനോജ് (50), സ്‌കൂട്ടര്‍ യാത്രിക കറുകടം ചുള്ളിയില്‍ ഗീതു (28) എന്നിവര്‍ക്ക് നിസ്സാരമായി പരിക്കേറ്റു.ഓട്ടോറിക്ഷയിലുണ്ടായിരുന്ന മനോജിന്റെ രണ്ട് വയസ്സുള്ള കൊച്ചുമകനും,കാറിലുണ്ടായിരുന്ന ഡ്രൈവർ പെരുമ്പല്ലൂർ സ്വദേശി ലിൻസ് വിജയനും,പരിക്കുകളേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. പരിക്കേറ്റവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞു.

Back to top button
error: Content is protected !!