ഏഴരഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

കൊച്ചി: ഏഴര ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍. മാറമ്പിള്ളി ചാലക്കല്‍
തോലാട്ട് വീട്ടില്‍ സാദ്ദിഖ് അലി (32), തുരുത്ത് പാലവിളയില്‍ മുഹമ്മദ് ഷഫീഖ് (26)
എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും നെടുമ്പാശേരി പോലീസും ചേര്‍ന്ന്
അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച
രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അത്താണി ഭാഗത്ത്
നിന്നാണ് ഇവരെ പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നും കാറിലാണ് എം.ഡി.എം.എ
കടത്തിയത്. കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ സിഗരറ്റ് കവറിനുള്ളിലാണ് രാസലഹരി
ഒളിപ്പിച്ചിരുന്നത്.

രാത്രി ഒമ്പതുതോടെയാണ് മയക്കുമരുന്ന് വില്‍പ്പന
സംഘത്തെ തടഞ്ഞു നിര്‍ത്തി പിടികൂടിയത്. യുവാക്കള്‍ക്കിടയില്‍ വില്‍പ്പന
നടത്തുന്നതിനാണ് രാസലഹരി കൊണ്ടു വന്നത്. ഡാന്‍സാഫ് ടീം
അംഗങ്ങളെക്കൂടാതെ നെടുമ്പാശേരി ഇന്‍സ്‌പെക്ടര്‍ ടി.സി.മുരുകന്‍, എസ് ഐ മാരായ
എബി ജോര്‍ജ്, എസ്.ബിജു, രാജേഷ് കുമാര്‍ എ.എസ്.ഐ ഇഗ്‌നേഷ്യസ് സീനിയര്‍ സി
പി ഒ സെബി, സി പി ഒ മാരായ സജാസ്, ദീപക്ക് എന്നിവരാണ് അന്വഷണ
സംഘത്തിലുള്ളത്. മയക്കുമരുന്ന് കടത്താനുപയോഗിച്ച കാറും
കസ്റ്റഡിയിലെടുത്തു. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

 

Back to top button
error: Content is protected !!