ജില്ലയിലെ മികച്ച താലൂക്ക് ലൈബ്രറി കൗണ്‍സിലിനുള്ള ട്രോഫി മൂവാറ്റുപുഴ കൗണ്‍സിലിന്

മൂവാറ്റുപുഴ: എറണാകുളം ജില്ലയിലെ മികച്ച താലൂക്ക് ലൈബ്രറികൗണ്‍സിലിനുള്ള ട്രോഫി മൂവാറ്റുപുഴ കൗണ്‍സിലിന് സമ്മാനിച്ചു. മൂവാറ്റുപുഴയില്‍ നടന്ന ജില്ലാ സെമിനാറില്‍ കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായരും ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.കെ. സോമനും സെക്രട്ടറി എം.ആര്‍. സുരേന്ദ്രനും ചേര്‍ന്ന്് താലൂക്ക് ഭാരവാഹികള്‍ക്ക് ട്രോഫി സമ്മാനിച്ചു. പി.കെ.സോമന്‍, എം.ആര്‍.സുരേന്ദ്രന്‍, പി.തമ്പാന്‍, മുസ്തഫ കമാല്‍ എന്നിവരടങ്ങിയ സമിതിയാണ് ജില്ലയിലെ മികച്ച് താലൂക്കിനെ തെരഞ്ഞെടുത്തത്. താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ പ്രവര്‍ത്തനം, ലൈബ്രറി സന്ദര്‍ശനം, പുതിയ ലൈബ്രറികള്‍ അഫിലിയേഷന്‍, സംസ്ഥാന, ജില്ലാ കൗണ്‍സിലുകള്‍ നിര്‍ദ്ദേശിക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്ന രീതി പങ്കാളിത്തം, തനത് പദ്ധതികള്‍ നടപ്പിലാക്കുന്നത്, ഇന്റേണല്‍ ഓഡിറ്റും, ലോക്കല്‍ ഫണ്ട് ഓഡിറ്റും പൂര്‍ത്തിയാക്കുന്ന പ്രവര്‍ത്തനം, താലൂക്കിലെ ലൈബ്രറികളെ സജീവമാക്കുന്ന രീതി തുടങ്ങിയവയാണ് താലൂക്ക് ലൈബ്രറിയെ അവാര്‍ഡിനര്‍ഹമാക്കിയത്. താലൂക്കിലെ ലൈബ്രറി പ്രവര്‍ത്തകരേയും ലൈബ്രേറിയന്മാരേയും ഏകോപിപ്പിക്കുവാനും താലൂക്ക് ലൈബ്രറി കൗണ്‍സിലിന് കഴിഞ്ഞിട്ടുണ്ടെന്ന് ജില്ലാ പ്രസിഡന്റ് പി.കെ. സോമനും സെക്രട്ടറി എം.ആര്‍. സുരേന്ദ്രനും പറഞ്ഞു.

 

Back to top button
error: Content is protected !!