തോ​മ​സ് ചാ​ഴി​കാ​ട​നാ​യി ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ

തിരുമാറാടി: കോട്ടയം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യ ട്രേഡ് യൂണിയന്‍ തിരുമാറാടി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടന്നു. സിഐടിയു ജില്ല കമ്മിറ്റി അംഗം കെ.എ. ജയരാജ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സിഐടിയു പഞ്ചായത്ത് കണ്‍വീനര്‍ വി.ആര്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോള്‍ പ്രകാശ്, എഐടിയുസി ജില്ല വൈസ് പ്രസിഡന്റ് എം.എം. ജോര്‍ജ്, ഒ.എന്‍. വിജയന്‍, അനില്‍ ചെറിയാന്‍, ടി.ജെ. ജോര്‍ജ്, വര്‍ഗീസ് മാണി, സി.എം. വാസു, എ.സി. ജോണ്‍സണ്‍, എം.ആര്‍. പ്രസാദ്, കെ.പി. സുരേഷ്, പ്രദീപ് കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!