പാമ്പാക്കുട​യി​ൽ മണ്ണുമായി പോവുകയായിരുന്ന ടോ​റ​സ് ലോ​റി മ​റി​ഞ്ഞ് അപകടം: ആ​ള​പാ​യ​മി​ല്ല

പിറവം: പാമ്പാക്കുട ശൂലത്ത് മണ്ണുമായി പോവുകയായിരുന്ന ടോറസ് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ ഉണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് നിസ്സാരമായി പരിക്കേറ്റു. സംഭവസമയം റോഡരികില്‍ മറ്റു വാഹനങ്ങളോ യാത്രക്കാരോ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ലോറി അമിത വേഗതയിലായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പ് മൂവാറ്റുപുഴ റോഡില്‍ ഓണക്കൂര്‍ പാലത്തിന് സമീപം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മൂന്നംഗ കുടുംബത്തിന് ടോറസിടിച്ച് പരിക്കേറ്റിരുന്നു. പിന്നാലെ വന്ന ടോറസ്, മറ്റൊരു ടോറസിനെ മറി കടക്കുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ ടോറസ് ലോറികള്‍ ഇടിച്ച് നിര്‍ത്താതെ പോകുന്നതായുള്ള പരാതി വ്യാപകമാണ്. ദേശീയപാത 66ന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രാത്രിയും പകലുമായി മണ്ണുമായി നാനൂറ്റിയന്പതിലധികം ലോറികളാണ് ഇതുവഴി കടന്നുപോകുന്നത്. സ്‌കൂള്‍ പ്രവൃത്തിദിനങ്ങളില്‍ രാവിലെയും വൈകുന്നേരവും ലോറികള്‍ക്ക് നിയന്ത്രണമുണ്ടെങ്കിലും ഇവര്‍ ഇതു ലംഘിക്കാറാണ് പതിവെന്നും പോലീസും മോട്ടോര്‍ വാഹന വകുപ്പും ടോറസുകള്‍ പരിശോധിക്കാന്‍ പോലും തയാറാകുന്നില്ലെന്നും ആരോപണമുണ്ട്.

Back to top button
error: Content is protected !!