ക്രൈം
തൊടുപുഴയിൽ കാമുകിയായ വീട്ടമ്മയെ കാണാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു:,കാമുകിയുടെ പിതാവ് ഒളിവിൽ

തൊടുപുഴ:-കാമുകിയായ വീട്ടമ്മയെ കാണാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. തൊടുപുഴ അച്ചന്‍കവലസ്വദേശി സിയാദ്(38)-ണ് കൊല്ലപ്പെട്ടത്.പ്രതിയായ യുവതിയുടെ പിതാവ് സിദ്ദിഖ് ഒളിവിലാണ്. ഇന്നലെ അർദ്ധരാത്രിയിലായിരുന്നു സംഭവം.വിവാഹിതയായ യുവതിയുമായി നേരത്തെ തന്നെ ബന്ധം പുലര്‍ത്തിയിരുന്ന സിയാദ് ഇന്നലെ രാത്രിയില്‍ യുവതിയുടെ വെങ്ങല്ലൂരിലെ വീട്ടിലെത്തിയപ്പോൾ സിദ്ദിഖും സിയാദും തമ്മിൽ വാക്ക്തർക്കമുണ്ടായി.ഇതിനിടെ കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് സിദ്ദിഖ് സിയാദിനെകുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ സിയാദിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച സിയാദിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.
He deserves it