ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയിലെ കണ്ണപ്പുഴ സെന്റ് ആന്റണീസ് ഷ്‌റൈനില്‍ തിരുനാള്‍

വാഴക്കുളം: ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയിലെ കണ്ണപ്പുഴ സെന്റ് ആന്റണീസ് ഷ്‌റൈനില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ നാളെ ആരംഭിക്കും.ഇന്ന് വൈകിട്ട് അഞ്ചിന് കപ്പേളയില്‍ വിശുദ്ധ കുര്‍ബാന. നാളെ രാവിലെ ആറിന് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും. വൈകിട്ട് 4.45 ന് കൊടിയേറ്റ്, അഞ്ചിന് തിരുനാള്‍ കുര്‍ബാന, സന്ദേശം ഫാ. ഡോ. ആന്റണി പുത്തന്‍കുളം. തുടര്‍ന്ന് പള്ളിത്താഴത്തേക്ക് പ്രദക്ഷിണം, എട്ടിന് സമാപനാശീര്‍വാദം. 11 ന് പള്ളിയില്‍ വൈകിട്ട് അഞ്ചിന് തിരുനാള്‍ കുര്‍ബാന, ഫാ.ജിയോ കോക്കണ്ടത്തില്‍, സന്ദേശം രൂപത വികാരി ജനറല്‍ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍, തുടര്‍ന്ന് ആവോലി കപ്പേള വഴി പ്രദക്ഷിണം ഉണ്ടാകുമെന്ന് വികാരി ഫാ. ജോസഫ് കോയിത്താനത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് കൂനാനിക്കല്‍ എന്നിവര്‍ അറിയിച്ചു.

 

Back to top button
error: Content is protected !!