പനങ്കര ലൗഹോം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തം

പോത്താനിക്കാട് : പനങ്കര ലൗഹോം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തം. കക്കടാശേരി – കാളിയാര്‍ റോഡിലെ വിമല്‍ജ്യോതി പബ്ലിക് സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച് ലൗഹോം വഴി കാളിയാര്‍ പുഴയിലെത്തുന്ന റോഡാണിത്. മഴയില്‍ ടാറും, മെറ്റലും ഇളകി ഒഴുകിപ്പോയതുമൂലം തീര്‍ത്തും സഞ്ചാരയോഗ്യമല്ലാതായി മാറിയിരിക്കുകയാണ് ഒരു കിലോ മീറ്റര്‍ നീളമുള്ള ഗ്രാമീണ റോഡ്. ഏഴ് പതിറ്റാണ്ട് പഴക്കമുള്ള റോഡ് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ റീ ടാര്‍ ചെയ്തിരുന്നുവെങ്കിലും പിന്നീട് അറ്റകുറ്റപ്പണികള്‍ ഒന്നും നടത്താത്തുമൂലം ഇതുവഴിയുള്ള കാല്‍നടയാത്രപോലും ദുഷ്‌ക്കരമായിരിക്കുകയാണ്. മാനസിക വെല്ലുവിളിനേരിടുന്ന 150ഓളം സ്ത്രീകള്‍ വസിക്കുന്ന ലൗഹോമിലേക്കുള്ള ഏക സഞ്ചാര മാര്‍ഗമാണിത്. ഇതുകൂടാതെ ഈ റോഡിനുരുവശങ്ങളിലുമായി 40ഓളം ചെറുകിട നാമമാത്ര കര്‍ഷകരുടെ വീടുകളുമുണ്ട്. ഇവര്‍ക്കും പുറംലോകവുമായി ബന്ധപ്പെടാന്‍ മറ്റു വഴികളില്ല. റോഡ് എത്രയുംവേഗം പുനരുദ്ധരിക്കുവാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Back to top button
error: Content is protected !!