മാമലക്കണ്ടം സെന്റ് ജോര്‍ജ് പള്ളിയില്‍ തിരുനാള്‍ ആംഭിച്ചു

കോതമംഗലം: മാമലക്കണ്ടം സെന്റ് ജോര്‍ജ് പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവര്‍ഗീസിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാള്‍ ആംഭിച്ചു. നാളെ സമാപിക്കും. 28 ന് എട്ടാമിടം. രാവിലെ 7.30 ന് അമ്പ് വീടുകളിലേയ്ക്ക് കൊണ്ടുപോകും. വൈകുന്നേരം 3.15ന് അമ്പ് പ്രദക്ഷിണം, 4.30ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന ഫാ. ജയിംസ് പറയ്ക്കനാല്‍, വചന സന്ദേശം ഫാ. മാത്യു പുത്തന്‍കുളം, ആറിന് പ്രദക്ഷിണം. നാളെ രാവിലെ 10ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന ഫാ. റെജിന്‍ കീച്ചേരില്‍, തിരുനാള്‍ സന്ദേശം ഫാ. ജോണ്‍സണ്‍ പാലപ്പിള്ളി, പ്രദക്ഷിണം. 28ന് എട്ടാമിടം. രാവിലെ ഒന്‍പതിന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, സന്ദേശം ഫാ. ജോസഫ് മുണ്ടയ്ക്കല്‍, പ്രദക്ഷിണം, സമാപനാശീര്‍വാദം, സെമിത്തേരി സന്ദര്‍ശനം.

Back to top button
error: Content is protected !!