ഊരമന സെൻ്റ് ജോർജ് താബോർ യാക്കോബായ പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി

കോലഞ്ചേരി: ഊരമന സെൻ്റ് ജോർജ് താബോർ യാക്കോബായ പള്ളിയിൽ (പാത്രിയർക്കാ സെൻ്റർ) മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 5, 6, 7 തീയതികളിൽ ആഘോഷിക്കും. ഓർമ്മപ്പെരുന്നാളിന് വികാരി ഫാ. ജോർജ് എം. വടാത്ത് കൊടിയേറ്റി.
5 ന് സെൻ്റ് ജോർജ് കുരിശ് പള്ളിയിൽ വൈകിട്ട് 7 ന് സന്ധ്യാ പ്രാർത്ഥന, 8 ന് പ്രസംഗം (ഡീക്കൻ അരുൺ ബേസിൽ), 9 ന് തമുക്ക് നേർച്ച. 6-ന് രാവിലെ 7ന് കുരിശ് പള്ളിയിൽ പ്രഭാത പ്രാർത്ഥന, 8 ന് കുർബ്ബാന, 10.15ന് നേർച്ച. വൈകിട്ട് പാത്രിയർക്കാ സെൻ്ററിൽ 7 ന് സന്ധ്യാ പ്രാർത്ഥന, 8 ന് പ്രസംഗം, 8.30ന് പ്രദക്ഷിണം, 9.30 ന് നേർച്ചസദ്യ. 7ന് രാവിലെ 7.30 ന് പ്രഭാത പ്രാർത്ഥന, 8.30 ന് മൂന്നിന്മേൽ കുർബാന(ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപോലിത്ത), 10.30 ന് പ്രസംഗം, 11 ന് സ്ലീബാ എഴുന്നള്ളിപ്പ്, 11.30 ന് പ്രദക്ഷിണം, 12-ന് നേർച്ച സദ്യ, 1 ന് കൊടിയിറക്ക്.

Back to top button
error: Content is protected !!