രാമമംഗലം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വേനല്‍ക്കാല കായിക പരിശീലനത്തിന് തുടക്കമായി

രാമമംഗലം: ഹൈസ്‌കൂള്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളിന്റെ എഴുപത്തി അഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന വേനല്‍ക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി. രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി.വി സ്റ്റീഫന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ അജിത്ത് കല്ലുര്‍ അധ്യക്ഷത വഹിച്ചു. ഫുട്ബാള്‍, അത്‌ലറ്റിക്‌സ്, ചെസ്, ഖോ – ഖോ എന്നിവക്കാണ് വിദഗ്ദരായ പരിശീലകരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നത്. രാവിലെ 7 മുതല്‍ 9 വരെ നടക്കുന്ന പരിശീലന പരിപാടിയില്‍ 150ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ക്യാമ്പിന്റെ ഭാഗമായി മോട്ടിവേഷന്‍ ക്ലാസ്സുകള്‍,കായിക താരങ്ങളുമായി മുഖാമുഖം പരിപാടി,യോഗ പരിശീലനം, എക്‌സൈസ് വകുപ്പുമായി സഹകരിച്ച് ലഹരിക്കെതിരെ ബോധവല്‍ക്കരണം യെസ് ടൂ സ്‌പോര്‍ട്‌സ് നോ ടൂ ഡ്രഗ് തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കായിക അധ്യാപകന്‍ ഷൈജി കെ ജേക്കബ് പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തില്‍ ഹെഡ്മിസ്ട്രസ്സ് സിന്ധു പീറ്റര്‍, കായിക അധ്യാപകന്‍ ഷൈജി കെ ജേക്കബ്,കോച്ചുമാരായ സാബു, അനന്ദു, അധ്യാപകന്‍ അനൂബ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

Back to top button
error: Content is protected !!