വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ എന്‍എസ്എസ് യൂണിറ്റുകളുടെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി

കല്ലൂര്‍ക്കാട്: വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ 197,307 എന്‍എസ്എസ് യൂണിറ്റുകളുടെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി. കല്ലൂര്‍ക്കാട് നടത്തപ്പെടുന്ന ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബിയും, വൈസ് പ്രസിഡന്റ് ജാന്‍സി ജോമിയും ചേര്‍ന്ന് നിര്‍വഹിച്ചു. കോളേജ് മാനേജര്‍ മോണ്‍. ഡോ. പയസ് മലേകണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. രാജന്‍, വൈസ് പ്രിന്‍സിപ്പല്‍ സോമി പി മാത്യു, കെ.എ.എസ് പ്രസിഡന്റ് സജി ചാക്കോ, കല്ലൂര്‍ക്കാട് ഫാര്‍മേഴ്സ് ബാങ്ക് പ്രസിഡന്റ് ജോളി ജോര്‍ജ്, മുന്‍ കല്ലൂര്‍ക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എന്‍എസ്എസ് ക്യാമ്പിനാവശ്യമായ സൗകര്യങ്ങളും, പിന്തുണയും നല്‍കിയ കല്ലൂര്‍കാട് ആര്‍ട്‌സ് സൊസൈറ്റിയെയും, കല്ലൂര്‍ക്കാട് പഞ്ചായത്തിനെയും ചടങ്ങില്‍ ആദരിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ രാകേഷ് ജോസ്, അപ്പു ജോണ്‍, വോളണ്ടിയര്‍ സെക്രട്ടറിമാരായ റൊവാന്‍ പീറ്റര്‍ സജി, സാറ ജെറ്റ്‌സി, അക്ഷയ് എസ്.എസ്, അപര്‍ണ സുനില്‍കുമാര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.

 

Back to top button
error: Content is protected !!