ലഹരി ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ച് രാമമംഗലം ഹൈസ്‌കൂള്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ്

രാമമംഗലം: കുട്ടികളിലും, യുവാക്കളിലും ലഹരി ഉപയോഗം വര്‍ധിച്ചുവരുന്ന കാലഘട്ടത്തില്‍ ലഹരി ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ച് രാമമംഗലം ഹൈസ്‌കൂള്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ്. സ്‌കൂളിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന വേനല്‍ക്കാല കായിക പരിശീലന ക്യാമ്പില്‍ പിറവം എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെയാണ് ‘ലഹരിക്കെതിരെ പെനാല്‍റ്റി കിക്ക്’ എന്ന പേരില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.വി സ്റ്റീഫന്‍ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു.മാനേജര്‍ അജിത്ത് കല്ലൂര്‍ അധ്യക്ഷത വഹിച്ചു. മദ്യവും മയക്കുമരുന്നുമല്ല ലഹരി, ഫുട്‌ബോള്‍ ആണ് തങ്ങളുടെ ലഹരി എന്ന് കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്ത് പ്രതിജ്ഞ ചെയ്തു. പ്രധാന അധ്യാപിക സിന്ധു പീറ്റര്‍,കായിക അധ്യാപകന്‍ ഷൈജീ കെ ജേക്കബ്, പരിശീലകരായ സാബു, അനന്തു, അധ്യാപകന്‍ അനൂബ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു. 1 മാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ 150 ലധികം കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്.

 

Back to top button
error: Content is protected !!