രാമമംഗലം ഹൈസ്‌കൂളില്‍ പഠനോത്സവവും, ഇംഗ്ലീഷ് ഫെസ്റ്റും സംഘടിപ്പിച്ചു

കൂത്താട്ടുകുളം: രാമമംഗലം ഹൈസ്‌കൂളില്‍ പഠനോത്സവവും, ഇംഗ്ലീഷ് ഫെസ്റ്റും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി സ്റ്റീഫന്‍ പഠനോത്സവത്തിന്റെയും, വൈസ് പ്രസിഡന്റ് മേരി എല്‍ദോ ഇംഗ്ലീഷ് ഫെസ്റ്റിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ കെ.എന്‍ അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജോ ഏലിയാസ്, വാര്‍ഡ് മെമ്പര്‍ ആന്റോ പി സ്‌കറിയ, പിടിഎ പ്രസിഡന്റ് കലാനിലയം രതീഷ്, അധ്യാപകരായ എം.എന്‍ പ്രസീദ, ഹരീഷ് ആര്‍ നമ്പൂതിരിപ്പാട്, പ്രിയ എം.വി, വിദ്യ ഇ.വി, സിന്ധു രാധാകൃഷ്ണന്‍, എല്‍സി എം.റ്റി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

Back to top button
error: Content is protected !!