കൊറ്റിയാടന്‍ മലയിലെ പൊതുകിണര്‍ കാടുകയറി നശിക്കുന്നു

കോലഞ്ചേരി: മഴുവന്നൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലെ പൊതു കിണര്‍ ശുചീകരിക്കണമെന്നയാവശ്യം ശക്തം. കൊറ്റിയാടന്‍ മലയിലെ പഞ്ചായത്ത് പൊതുകിണറാണ് അധികൃതരുടെ അനാസ്ഥ മൂലം കാടുകയറി നശിക്കുന്നത്. നിരവധി കുടുംബങ്ങള്‍ ശുദ്ധ ജലത്തിനായി ആശ്രയിക്കുന്നത് ഈ കിണറാണ്. മുന്‍ കാലങ്ങളില്‍ എല്ലാവര്‍ഷവും കിണര്‍ വൃത്തിയാക്കി നല്‍കുമായിരുന്നു. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി കിണര്‍ ശുചീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

 

Back to top button
error: Content is protected !!