ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര ഭക്തിസാന്ദ്രം

മൂവാറ്റുപുഴ: ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവത്തോടനുബന്ധിച്ചുള്ള നൂറുകണക്കിന് ഭക്തര്‍ അണിനിരന്ന കാവടി ഘോഷയാത്ര ഭക്തിസാന്ദ്രമായി. ഇന്ന് വൈകിട്ട് 4ന് ക്ഷേത്രാങ്കണത്തില്‍ നിന്നും കൊട്ടകാവടി, അമ്പലകാവടി, പൂക്കാവടി, അഭിഷേകകാവടി, ദേവനൃത്തം, അമ്മന്‍കുടം, തുടങ്ങി വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടേയും വിവിധ വാദ്യമേളങ്ങോടേയും അണിനിരന്ന കാവടി ഘോഷയാത്രക്ക് ഗജവീരെല്‍ അകമ്പടിയായത് നഗരത്തെ പുളകചാര്‍ത്ത് അണിയിച്ചു. എസ്.എന്‍.ഡി.പി ജംഗ്ഷന്‍, പി.ഒ.ജംഗ്ഷന്‍, കെ.എസ്.ആര്‍.ടി.സി, കച്ചേരിത്താഴം, ബി.ഒ.സിചുറ്റി വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രനടയില്‍ എത്തി ചേര്‍ന്ന കാവടി ഘോഷയാത്ര നഗരംചുറ്റി ശ്രീകുമാര ഭജന ക്ഷേത്രത്തില്‍ എത്തിചേര്‍ന്നു. യൂണിഫോം അണിഞ്ഞ് മുത്തുകുടകളും മഞ്ഞകുടകളുമേന്തിയ ഭക്തര്‍ അണിനിരന്ന കാവടി ഘോഷയാത്രക്ക് എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് വി.കെ.നാരായണന്‍, സെക്രട്ടറി അഡ്വ .എ.കെ.അനില്‍കുമാര്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എന്‍. പ്രഭ, യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ അഡ്വ.എന്‍. രമേശ്, പ്രമോദ് കെ. തമ്പാന്‍, ക്ഷേത്ര കമ്മിറ്റി കണ്‍വീനര്‍ പി.വി. അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി

 

Back to top button
error: Content is protected !!