ലബാലസോര്‍ രൂപത എമരിറ്റസ് ബിഷപ്പ് മാര്‍ തോമസ് തിരുതാളിലിന്റെ മെത്രാഭിഷേക സുവര്‍ണ ജൂബിലി ആഘോഷം ഇന്ന്

വാഴക്കുളം: ലബാലസോര്‍ രൂപത എമരിറ്റസ് ബിഷപ്പ് മാര്‍ തോമസ് തിരുതാളിലിന്റെ മെത്രാഭിഷേക സുവര്‍ണ ജൂബിലി ആഘോഷം ഇന്ന് നടത്തപ്പടും. ഉച്ചകഴിഞ്ഞ് 3 ന് മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ കൃതഞ്ജതാബലി. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ജൂബിലി സന്ദേശം നല്‍കും, 4.30ന് നടക്കുന്ന അനുമോദന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിക്കും.ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍.പയസ് മലേക്കണ്ടത്തില്‍, ലബാലസോര്‍ ബിഷപ്പ് മാര്‍ വര്‍ഗീസ് തോട്ടങ്കര, മുവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളി വികാരി ഫാ.കുര്യാക്കോസ് കൊടകല്ലില്‍, ബിഷപ്പ് മാര്‍ തോമസ് തിരുതാളില്‍ എന്നിവര്‍ പ്രസംഗിക്കും.

 

Back to top button
error: Content is protected !!