പി​ക്ക​പ്പ് വാ​നും കാ​റും കൂ​ട്ടി​യി​ടിച്ച് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

കൂത്താട്ടുകുളം: പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചുണ്ടാ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത രോഗിയുമായി മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. ഇന്നലെ രാവിലെ ഏഴിന് പുതുവേലി പാലം ജംഗ്ഷനിലാണ് അപകടമുണ്ടായത്. അപകടത്തില്‍ വാന്‍ ഡ്രൈവര്‍ പാലക്കുഴ നിരപ്പത്ത് ബിനീഷ് (43) വാഹനത്തിനുള്ളില്‍ കുടുങ്ങുകയും, അഗ്‌നിശമന രക്ഷാസേനയെത്തി രക്ഷപ്പെടുത്തുകയുമായിരുന്നു. കാര്‍ യാത്രികരായ കൊല്ലം അഞ്ചല്‍ ചരുവിള ആര്യ ഫിലിപ്പ് (31), പ്രീയാമ്മ (65), ഫിലിപ്പ് (79), പ്രവഞ്ചിക (ഏഴ്) എന്നിവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂത്താട്ടുകുളം അഗ്‌നിശമന രക്ഷാ സേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജെ. രാജേന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ മനോജ് കുമാര്‍, ജിയാജി കെ. ബാബു, രാജേഷ് കുമാര്‍, ദീപക്, ജോസ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

Back to top button
error: Content is protected !!