അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ട് ച​ത്തു

 

തിരുമാറാടി: ഒലിയപ്പുറത്ത് അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ആട് ചത്തു. ഒലിയപ്പുറം വാരുകുഴിയില്‍ ജോമോന്റെ ഒന്‍പത് മാസം പ്രായമായ മുട്ടനാടാണ് ചത്തത്. കളപ്പുരയില്‍ സ്‌ക്കറിയയുടെ പുരയിടത്തില്‍ കെട്ടിയിരുന്ന ആടിനെ ഇന്നലെ വൈകിട്ടോടെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. വെറ്ററിനറി ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ ആടിനെ ആക്രമിച്ചത് തെരുവുനായയല്ലെന്ന് കണ്ടെത്തി. ആടിനെ ആക്രമിച്ച മൃഗത്തെപ്പറ്റി സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല. ആടിന്റെ വയര്‍ തുരന്ന് കുടല്‍ കടിച്ച് കൊണ്ടുപോയ അവസ്ഥയിലായിരുന്നു. ആടിന്റെ ശരീര ഭാഗത്ത് മറ്റൊരിടത്തും മുറിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നാലാടുകളെ ഒരുമിച്ചാണ് പുരയിടത്തില്‍ കെട്ടിയിരുന്നത്. മറ്റ് ആടുകള്‍ വീട്ടിലേക്ക് ഓടി എത്തിയപ്പോഴാണ് ഒരെണ്ണം കൂട്ടത്തിലില്ലെന്ന് ഉടമ അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ തിരച്ചിലാണ് ആടിന്റെ ജഡം കണ്ടെത്തിയത്.

Back to top button
error: Content is protected !!