കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയില്‍

പെരുമ്പാവൂര്‍: 800 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ഒഡീഷ കട്ടക്ക് സ്വദേശി ചന്ദന്‍ കുമാര്‍ സമല്‍ (24) നെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. അതിഥി തൊഴിലാളികള്‍ക്കും മലയാളികളായ യുവാക്കള്‍ക്കുമാണ് ഇയാള്‍ കഞ്ചാവ് വില്‍ന നടത്തിയിരുന്നത്. ഐരാപുരം കമൃത ഭാഗത്തുള്ള വീട് കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. ഒറീസയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം എത്തിക്കുന്ന കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കിയാണ് കച്ചവടം. രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിത്തിലായിരുന്നു അറസ്റ്റിലായ ചന്ദന്‍ കുമാര്‍ സമല്‍. കഴിഞ്ഞ ദിവസങ്ങളില്‍ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് 21 ഗ്രാം ഹെറോയിന്‍, 350 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 4 ഇതര സംസ്ഥാനത്തൊഴിലാളികള്‍ ഉള്‍പ്പെടെ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എ.എസ്.പി മോഹിത് രാവത്ത്, ഇന്‍സ്‌പെക്ടര്‍ വി.പി.സുധീഷ്, എ.എസ്.ഐമാരായ വി.എസ്.അബൂബക്കര്‍, പി.എ അബ്ദുള്‍ മനാഫ്, സീനിയര്‍ സി.പി. ഒമാരായ ടി.എന്‍ മനോജ് കുമാര്‍, ടി.എ അഫ്‌സല്‍, ബെന്നി ഐസക്ക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. റൂറല്‍ ജില്ലയില്‍ മയക്കുമരുന്ന് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഡാന്‍സാഫ് ടീമിനെക്കൂടാതെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും പ്രത്യേക പോലീസ് പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തെ കേസില്‍ ഉള്‍പ്പെട്ടവരും, മയക്ക് മരുന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരും, ഉപയോഗിക്കുന്നവരും പോലീസ് നിരീക്ഷണത്തിലാണ്

 

Back to top button
error: Content is protected !!