ഇടതുസര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് കനത്ത തിരിച്ചടി ഉണ്ടാകും: മാത്യു കുഴല്‍ നാടന്‍

മൂവാറ്റുപുഴ: ഏകാധിപത്യ പ്രവണതയില്‍ ഭരണ സംവിധാനത്തെ ദുരുപയോഗം ചെയ്ത്് മുന്നോട്ടുപോകുന്ന മുഖ്യമന്ത്രിക്കും ഇടതുസര്‍ക്കാരിനും ജനം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ കനത്ത തിരിച്ചടി നല്‍കുമെന്ന് മാത്യു കുഴല്‍ നാടന്‍ എംഎല്‍എ. യുഡിഎഫ് അനുകൂല സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും കൂട്ടായ്മ യുണൈറ്റഡ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (യുറ്റിഇഎഫ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മൂവാറ്റുപുഴ മേഖല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാധാരണ ജനത്തിന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യം സംജാതമാക്കിയ ഇടതുപക്ഷ സര്‍ക്കാര്‍ ജീവനക്കാരെയും, അധ്യാപകരെയും, പൊതു സമൂഹത്തിന്റെ എതിരാളികളാക്കി മാറ്റുന്ന തന്ത്രമാണ് പുറത്തെടുത്തിരിക്കുന്നത്. കേരളത്തിലെ പ്രധാന ആഘോഷങ്ങളായ റംസാനും വിഷുവിനും വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന കേരളത്തിലെ സാധാരണക്കാര്‍ക്ക് പൊതു വിപണിയിലെ കൈത്താങ്ങാകേണ്ട സര്‍ക്കാര്‍ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി മാറ്റിയത് മൂലം ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ഒന്നും നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. മുഖ്യമന്ത്രി കുടുംബത്തിനായി വഴിവിട്ട് നടത്തിയ അഴിമതികള്‍ താന്‍ പുറത്ത് കൊണ്ടുവന്നത് ഇന്ന് കേരള പൊതു സമൂഹം ഏറ്റെടുത്തതില്‍ അതിയായ സന്തോഷമുണ്ടെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ അത് പ്രതിഫലിക്കുമെന്നും മാത്യു കുഴനാടന്‍ കൂട്ടി ചേര്‍ത്തു. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും ഇത്രയേറെ ദ്രോഹിച്ച ഒരു സര്‍ക്കാര്‍ നാളിതുവരെ കേരളത്തില്‍ ഉണ്ടായിട്ടില്ല എന്നും അവരുടെ അമര്‍ഷം ഇടതുപക്ഷ സര്‍ക്കാരിനെതിരെ ഉള്ള വിധിയെഴുത്തായി മാറുമെന്ന കാര്യത്തില്‍ തര്‍ക്കം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

 

Back to top button
error: Content is protected !!