ഇടുക്കി രൂപതയുടെ നടപടിയെ സ്വാഗതം ചെയ്ത് എന്‍ഡിഎ

മൂവാറ്റുപുഴ : ദ കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഇടുക്കി ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സംഗീതാ വിശ്വനാഥന്‍. സ്ഥാനാര്‍ഥി പര്യടനത്തിന് തൊടുപുഴയില്‍ ലഭിച്ച സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അവര്‍. സിനിമ പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ സഭാ നേതൃത്വത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന ഇടതു പക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും നടപടികളെ അപലപിക്കുന്നതായി അവര്‍ പറഞ്ഞു. നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി സംസ്ഥാന വൈസ് ചെയര്‍മാന്‍ തന്പി എരുമേലിക്കര ഉദ്ഘാടനം ചെയ്തു.കുമാരമംഗലം, മണക്കാട്, പുറപ്പുഴ, മുട്ടം എന്നീ പഞ്ചായത്തുകളിലും തൊടുപുഴ നഗരസഭയിലുമായിരുന്നു പര്യടനം.

 

Back to top button
error: Content is protected !!