ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തില്‍ പര്യടനം നടത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സംഗീത വിശ്വനാഥന്‍

ഇടുക്കി: ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തില്‍ പര്യടനം നടത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സംഗീത വിശ്വനാഥന്‍. വണ്ടന്‍മേട് മാലിയില്‍ നിന്നും രാവിലെ ആരംഭിച്ച പര്യടനത്തിന് മാലി, കറുവാക്കുളം കടശ്ശിക്കടവ് തുടങ്ങിയ തമിഴ് ഭൂരിപക്ഷ മേഖലകളില്‍ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. വണ്ടന്‍മേട് കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ, രാജകുമാരി, ശാന്തന്‍പാറ, സേനാപതി, ഉടുമ്പന്‍ചോല രാജാക്കാട് എന്നീ പഞ്ചായത്തുകളില്‍ നടന്ന പര്യടന പരിപാടി രാജാക്കാട് നഗരത്തില്‍ സമാപിച്ചു.

Back to top button
error: Content is protected !!