അപകടം
സംവിധായകൻ വൈശാഖിന്റെ ആഡംബര കാർ കറുകടത്ത് അപകടത്തിൽപെട്ടു.

കോതമംഗലം:കൊച്ചി -മധുര ദേശീയപാതയിൽ കോതമംഗലം മൂവാറ്റുപുഴ റോഡിൽ കറുകടം അമ്പലപ്പടിയിൽ സംവിധായകൻ വൈശാഖിന്റെ ആഡംബര കാർ അപകടത്തിൽപെട്ടു.ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന വൈശാഖ് സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഇരു വാഹനത്തിലെയും യാത്രക്കാർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരം അല്ല. പോക്കിരിരാജ, മധുരരാജ, പുലിമുരുകൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ആണ് വൈശാഖ്.



News content orupad kuravaaanu….
Ee news mathramalla… Ella newsum…..