എന്റെ നാട് ജനകീയ കൂട്ടായ്മയുടെ വിഷു ചന്ത

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ വിഷു ചന്ത എന്റെ നാട് ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റില്‍ ചെയര്‍മാന്‍ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. പൊതു വിപണിയിലെ പച്ചക്കറി വില വര്‍ധന താങ്ങാവുന്നതിലധികമായ സാഹചര്യത്തില്‍ ഗുണമേന്‍മയുള്ള പച്ചക്കറികള്‍ മിതമായ നിരക്കില്‍ സാധാരണക്കാര്‍ക്ക് എത്തിച്ച് നല്‍കാനാണ് എന്റെ നാട് വിഷു ചന്തയിലുടെ ലക്ഷ്യമിടുന്നതെന്ന് ഷിബു തെക്കുംപുറം പറഞ്ഞു. ജനകീയ കൂട്ടായ്മയുടെ കേന്ദ്ര കമ്മിറ്റി അംഗം സി.കെ സത്യന്‍ അധ്യക്ഷത വഹിച്ചു. ജോഷി പൊട്ടയ്ക്കല്‍, കെ.പി കുര്യാക്കോസ്, പി എ പാദുഷ, ജോഷി കുര്യാക്കോസ്, ബിജി ഷിബു, ജോര്‍ജ് മങ്ങാട്ട് എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!